Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

ചൊവ്വാഴ്ച, ഡിസംബർ 03, 2013

യാത്രയിലെ ചതികുഴികൾ

ഒരു ദിവസം എന്റെ ഒരു കൂടുകാരി റോഡിലേക്ക് ഇറങ്ങി . അവളുടെ ശ്രദ്ധ വെടിയുണ്ടകൾ പയന്നത് പോലെ സ്കൂൾ ക്യാബസ്സിലേക്ക്  പായുന്ന ബസ്സുകൾ.........
അവിടെ നിന്നോ ഒരു മഴയുടെ ശ്രുതി അവളുടെ കാതുകളിലേക്ക് അരിച്ചുവന്നു . സ്കൂൾ ലേക്കുള്ള ഏക ആശ്രയമായ ബസ്‌ കടന്നുവന്നു . അന്നും അവളുടെ സ്ഥാനം പുറകിലായിരുന്നു .
മരുഭുമിയിലെ മണലുകളെ കീറിമുറിച്ച് അതിന്റെ ഹൃദയത്തിലൂടെ അവൾ യാത്ര തുടർന്നു......
ബസ്സിൽ നിന്നും ഇറങ്ങി ചെടികളും പുഷ്പങ്ങളും നിറഞ്ഞ നടപതയിലൂടെ അവൾ സ്കൂൾലേക്ക് നടക്കുകായിരുന്നു . ഗാന്ധംമായ സൗഹൃദങ്ങളുടെയും ഉള്ളു തുറന്ന സംഭാഷണങ്ങളുടെയും ലൊകത്തതിലായി അവൾ.....
അന്നും അവൾ ബസ്സിൽ കയറി . ബസ്സിന്റെ മുകളിലായിരുന്നു അവളുടെ ബാഗ്‌ വെക്കാറുണ്ടായിരുന്നത് . അതിനായി അവൾ തുനിയവെ , തനിക്ക് അഭിമുഖമായിരിക്കുന്ന ഒരു ചേട്ടൻ അവളുടെ ബാഗ്‌ വാങ്ങി മടയിൽ വെച്ചു .
അവളുടെ മുഖത്തേക്ക് തന്നെ ആ ചേട്ടൻ നോക്കുന്നത് അവൾ ശ്രദ്ധിച്ചു . ആ നോട്ടത്തിന്റെ കാരണം അവൾക്കു മനസ്സിലായില്ല .
തുടര്ന്നുള്ള ദിവസങ്ങളിലും അതാവർത്തിചു  .
അന്നും ബസ്സിൽ തന്റെ മുന്നിൽ വന്നുനിന്നപ്പോൾ അവളുടെ കണ്ണുകള ആകാംക്ഷയോടെ ചേട്ടനെ പരതുകായിരുന്നു . അവള്ക്ക് നിരാശ തോന്നി . അന്നയാൾ ബസ്സിൽ  ഉണ്ടായിരുന്നില്ല . അവൾക്ക് വെറുതെ എന്തോ ഒരു വല്ലായ്മ തോന്നി .
ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ ആ കൂടുകാരി സ്വപ്ന ലോകത്തായിരുന്നു .
പെട്ടന്നുള്ള നിശ്ശബ്ദത അവളുടെ ശ്രദ്ധ ക്ലാസ്സിലേക്ക് തിരിച്ചു . അവൾ ടീച്ചർ പറയുന്നത് ശ്രദ്ധിക്കാൻ ശ്രമിച്ചു .
ടീച്ചർ കേരളത്തിന്റെ സാമുഹിക വ്യവസ്ഥകളെയും  പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കുകായിരുന്നു .
അതിനിടയ്ക്കാണ് കോഴിക്കോടിലെ അത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ കുറിച്ച് ടീച്ചർ സംസാരിക്കാൻ തുടങ്ങിയത് .
ടിവിയിലും മറ്റും കൊഴികൊടിൽ നടന്ന പെന്കുട്ടിയെപറ്റി വാർത്തകൾ അവളും കേട്ടിട്ടുണ്ടെങ്കിലും എന്താണ്‌  അവര്ക്ക് സംഭവിച്ചത് എന്ന് മറ്റു കുട്ടികളെ പോലെ അവള്ക്കും നിശ്ചയംമായിരുന്നില്ല .
ടീച്ചർ ആ കുട്ടികളെ പറ്റി പറഞ്ഞപ്പോൾ ആ കൂടുക്കാരിയുടെ മനസിലേക്ക് ബസ്സും ആ ചേട്ടന്റെ നോട്ടവും തെളിഞ്ഞുവരികയായിരുന്നു , ഒരു ഭയപ്പാടോടെ.......

നിങ്ങളുടെ സ്വന്തം മോളുസ്

ബുധനാഴ്‌ച, ഓഗസ്റ്റ് 07, 2013

അറിവിന്റെ ലോകം


ആദ്യമായി ഞാൻ ഒരു അങ്കിൾ നെ പരിജയപെടുത്താം , ആ അങ്കിൾ ന്റെ പേര് ഷറഫ് അങ്കിൾ എന്ന് ആണ്  .
ആ അങ്കിൾ നെ ഞാൻ പരിജയപെടുന്നത് ഒന്നര വര്ഷം മുമ്പാണ് . ബ്ബെയ്ലുക്സ് മെസ്സഞ്ചറിൽ കേരള മഞ്ഞു തീരം ക്വിസ് റൂം അവിടെ ഉണ്ട് . അവിടെ ഇപ്പോഴും ക്വിസ് ഗെയിം മാത്രമേ ഉണ്ടാവാരുള്ളൂ . എന്നെ പോലെത്തെ കുട്ടികള്ക്ക് വളരെ പ്രയോജനമുള്ള റൂം ആണ് .  ചിന്തിക്കുന്ന മനുഷ്യന്‍റെ തലച്ചോറിലേക്ക് അറിവ് പകര്ന്നു കൊടുക്കുന്ന ഒരു അങ്കിൾ ആണ് .  ഒരിക്കൽ ഏഴാം ക്ലാസ്സിൽ വെച്ച് സ്കൂളിൽ ക്വിസ് മത്സരം നടുന്നപ്പോൾ ഒരു ആൻസർ പോലും എനിക്ക് പറയാൻ ആയില്ല . പക്ഷെ അന്ന് ചിന്തിച്ചു പോയി ഒരു ആൻസർ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്ര സങ്കടം പെടിടെണ്ടി വെരുമില്ലായിരുന്നു . എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടുകാരികൾ  ഒരു ആൻസർ പറഞ്ഞിരുന്നു . അതിൽ ഒരു കുട്ടുകാരി എന്നെ തമാശ ആകിയിരുന്നു . അതിനു ശേഷം എനിക്ക് വാശിയായി ; അപ്പോൾ കിട്ടുന്ന ബുകുകളും നെവ്സ്പപേർകളും വായിക്കാൻ തുടങ്ങി . അതിനു ശേഷം ചെറിയ ചെറിയ ക്വിസ് മത്സരത്തിൽ പങ്കുഎടുക്കാൻ തുടങ്ങി , സമ്മാനങ്ങളും കിട്ടാൻ തുടങ്ങി . പക്ഷെ എനിക്ക്  വലിയ ഒരു ആഗ്രഹമുണ്ട് ജി . എസ് . പ്രദീപ്‌ സർ പോലെ ആകണം . ആഗ്രഹിക്കുനതിനു ചെലവ് ഇല്ലല്ലോ . മുന്നോട്ടുള്ള  യാത്രയിൽ നിങ്ങളുടെ പ്രഥാനയും പ്രോത്സാഹനവും ഈ മോളുസിനു വേണം . ആരിവിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് വന്ന ശരഫ് അങ്കിൾ ക്ക് ഒരു പാട് ദീര്ഘാസയും ആഫിയത്തും കൊടുകണെ ( ആമീൻ 

(തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം)

എന്ന് നിങ്ങളുടെ സ്വന്തം മോളുസ്.


ഞായറാഴ്‌ച, മാർച്ച് 31, 2013

ഞങ്ങളുടെ വീട്ടിലെ വികൃതി കുട്ടൻ !!

ഒന്നര വര്ഷങ്ങള്ക്കു മുന്പ് എനിക്ക് സങ്കടമുള്ള നിമിഷങ്ങള് ഉണ്ടായിരുന്നു. ഞാന് സ്കൂള് ബസില് കേറുമ്പോള് ടാറ്റാ പറയാന് എനിക്ക് ഒരു അനുജനോ അനുജത്തിയോ ഉണ്ടായിരുന്നില്ല. എന്റെ കൂട്ടുകാര് ബസില് കേറുമ്പോള് അവരുടെ അനുജനോ അനുജത്തിയോ ടാറ്റാ പറയുന്നത് ഞാന് നോക്കി നിക്കാരുണ്ടായിരുന്നു, അത് കാണുമ്പോള് മനസ്സില് ഉള്ളില് സങ്കടമുണ്ടായിരുന്നു. അവരെ പോലെ ടാറ്റാ പറയാന് എനിക്ക് ഒരു അനുജനോ അനുജത്തിയോ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പൊ ആ സങ്കടമൊക്കെ മാറി, എനിക്ക് ഇപ്പൊ ഒരു വികൃതിയായ ഒരു അനിയന് ഉണ്ട്. അവന്റെ പേര് മുഹമ്മദ് അമീര്. അവന്റെ വികൃതി കാരണം എനിക്ക് ഇപ്പൊ നന്നായി ഉപ്പചിന്റെ അടി കിട്ടാറുണ്ട്. അവന് എന്ത് വികൃതി കാണിച്ചാലും ഇത്താത്ത ആണ് ചെയ്തത് എന്ന് പറയുന്ന ഭാവത്തില് ഇരിക്കും. അവന്റെ പിന്നാലെ നടന്നാല് മതി അപ്പോള് പറയും ഇത്താത്ത അടിച്ചു എന്ന്. അടുത്തിടെ അവന് ചെറിയ ഒരു കാട്ട അറബി യായി മാറി. നിങ്ങള് കണ്ടില്ലേ ചെറിയ ഒരു കാട്ട അറബിയുടെ കോലം . താ കണ്ടില്ലേ ടൈപിസ്റ്റ്യായി മാറിയത്. അവന് വീട്ടിലെ കുസൃതി കുട്ടന് ആണെങ്കിലും അവനാണു എന്റെ സന്തോഷം. നിങ്ങളുടെ സ്വന്തം മോളുസ് (തെറ്റ് ഉണ്ടെങ്കില് ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും അറിയിക്കുക)

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 10, 2012

നമ്മള് സുഹ്രത്തിനെ പരിജിയ പെടുമ്പോള് സുക്ഷിക്കണം


എന്റെ കുഞ്ഞു മനസ്സിലെ  ചെറിയ ഓര്മ്മകള് ആണ് ഇതില് എഴുതാന് പോകുന്നത്  . ഇത് എന്റെ ഉപ്പ യുടെ ജീവിത കഥയാണ്  . അപ്രത്യക്ഷമായി ഒരു ദിവസം ഉപ്പ ഒരു  സുഹ്രത്തിനെ  പരിജയപ്പെട്ടു . ആ സുഹ്രത്ത് ബന്ധം മാസങ്ങളോളം നീണ്ടുപോയി . ആ സുഹ്രത് .ബന്ധം ഞങ്ങളുടെ വീടിനെയും കുടുംബത്തെയും മാറ്റിമറിച്ചു എന്ന് പറയാം . എന്റെ ഉപ്പ പാവം ആയതുകൊണ്ട് ഉപ്പാനെ എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിഞ്ഞു ആ അങ്കിള്‍നു . പലതും പറഞ്ഞു സ്നേഹത്തോടെ പറ്റിച്ചു . എന്ന് പറയാം ആ സ്നേഹത്തിന്റെ പിന്നില്‍ ചതി കുഴി ഉണ്ടെന്നു എന്റെ ഉപ്പാക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല . ആ അങ്കിള്‍നെ പരിജയപ്പെട്ട അന്ന് മുതല്‍ ദുഃഖ വീടായി മാറി . ദുരിന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടാന്‍ തുടങ്ങി . അങ്ങനെ ഒന്നര കോടി കാശ് ഉപ്പാക്ക് 
നഷ്ടപ്പെട്ടു . പിന്നെ കാശ് ഉണ്ടാകുമ്പോള്‍ എല്ലാ കുടുംബങ്ങളും സുഹ്രത്തുക്കളും സ്നേഹത്തോടെ ഉണ്ടായിരുന്നു കാശ് ഇല്ലാതായപ്പോള്‍ എല്ലാവരും തള്ളി 
പറയാന്‍ തുടങ്ങി . എല്ലാ സങ്കടങ്ങളും വേഷമങ്ങളും ഉള്ളില്‍ ഒതിക്കി ധൈര്യം 
കൈവിടാതെ  പിടിച്ചു നിന്നു . അതിന്റെ പിന്നില്‍ ഉമ്മാന്റെ വിജയം എന്ന് ഞാന്‍ മനസില്ലയിക്കിയത് . എന്ത് പ്രശനം വന്നാല്‍ ചിരിച്ച മുഖത്തോടെ നേരിടുന്നത് ഞാന്‍ കാണാറുണ്ട്. ഉമ്മ എന്ത് പറഞ്ഞാലും ഉപ്പ പറയും ഇതൊക്കെ അള്ളാഹു വിന്റെ പരീക്ഷണങ്ങള്‍   ആണ് ഇതൊക്കെ നമ്മള്‍ നേരിടണം . ആ ധൈര്യത്തോടെ ക്ഷമയോടെ നിന്നത് കൊണ്ട് എല്ലാ പ്രശ്നങ്ങളും ദുരിന്തങ്ങളും തീര്‍ന്നു കിട്ടി (അല്ഹമ്ദുല്ലില്ലഹ്)  ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്നു . നമ്മള്‍ സുഹ്രത്തുക്കളെ തിരഞ്ഞു എടുക്കുമ്പോള്‍ നൂറു വട്ടം ചിന്തിക്കണം . എല്ലാവര്‍ക്കും നല്ലത് വരട്ടെ പ്രാത്തിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം മോളുസ്
 
 
(തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കണം)

വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

ഇംഗ്ലീഷ് അറിയാത്തതിന്റെ പൊല്ലാപ്പ്

ഒരു വ്യാഴയിച്ച ദിവസം രാവിലെ ഞാനും മമ്മിയും ഉറങ്ങി  കൊണ്ടിരികുമ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു. ഫോണ്‍ ന്റെ ബെല്‍ കേട്ട് ഞാന്‍ ഉണര്‍ന്നു .ഫോണ്‍ ന്റെ ബെല്‍ കുറെ നേരം അടിയുന്നത് കേട്ടപോള്‍ ഞാന്‍ മമ്മിയെ വിളിച്ചു ഫോണ്‍ ആരോ വിളികുന്നത് എന്ന്  പറഞ്ഞു മമ്മി ഉറക്കത്തില്‍ ഉണര്‍ന്നു ഫോണ്‍ എടുത്തു ഹലോ എന്ന് പറഞ്ഞു അസലാമു അലൈകും ആരാണ് എന്ന് ചോദിച്ചു . അപ്പോള്‍ 'ഹുസ്ന യുടെ ക്ലാസ്സ്‌ ടീച്ചര്‍ ആണ്'എന്നു പറഞ്ഞു .ടീച്ചര്‍ ചോദിച്ചു ഹുസ്ന യുടെ മമ്മി ആണോ സംസാരിക്കുനത് മമ്മി പറഞ്ഞു 'എസ് '. ടീച്ചര്‍ പറഞ്ഞു ഇന്ന് വയ്കുന്നേരം അഞ്ചു മണിക്ക് സ്കൂള്‍ സ്പോര്‍ട്സ് പ്രിയ്സ് കൊടുക്കുന്ന ദിവസം ആണ് ഹുസ്ന യുടെ യൂന്നിഫോം ഇട്ടു ഹുസ്ന യെ കൂട്ടി സ്കൂളില്‍ വരണം '.ഇതൊക്കെ സംസാരിക്കുന്നത് ഇംഗ്ലീഷില്‍ ആണ് .(ഞാന്‍ ആലോചിച്ചു ആരോടാണ് ഇത്ര രാവിലെ മമ്മി കടിച്ച പൊട്ടാത്ത ഇംഗ്ലീഷില്‍ സംസാരിക്കുന്നത്.)ഓക്കേ താങ്ക്സ് എന്നു പറഞ്ഞു മമ്മി ഫോണ്‍ വെച്ചു. മമ്മിയോട് ഞാന്‍ ചോദിച്ചു 'ആരാണ് വിളിച്ചത്'.'അത് നിന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആണ് വിളിച്ചത് നീ ഏതക്നിലുo  സ്പോര്‍ട്സ് ഐറ്റംസ് യില്‍ പങ്കെടുത്തിരുന്നോ' എന്നു മമ്മി ചോദിച്ചു . 'എസ്' എന്നു ഞാന്‍ പറഞ്ഞു .ടീച്ചര്‍ വിളിച്ചന്നു കേട്ടപോള്‍ ഭയഗര സന്തോഷമായി.
തലക്കെട്ട് ചേര്‍ക്കുക

കാരണം ആദ്യമായി ട്രോഫി യും സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് കരുതിയിരുന്നത് അങനെ ഉപ്പ ഡ്യൂട്ടി കഴിഞ്ഞു വന്നു അങനെ വൈകുന്നേരം 5 മണിക്ക് സ്കൂള്‍ യില്‍ പോയി . 5 മണി മുതല്‍ ൯ മണി വരെഅവിടെ ഇരുന്നു ഇടക്കിടക്ക് ഞാന്‍ ഉപ്പനോട് ചോദിക്കും എന്നെ എന്താ ടീച്ചര്‍ വിളിക്കാത്തത് അപ്പോള്‍ ഉപ്പ പറയും ഇപ്പോം വിളിക്കും എന്നു എന്നെ സമാധാനിപ്പിച്ചു .9 മണി ആയതോടെ എല്ലവരും ഇറങ്ങി  പോകാന്‍ തുടങ്ങി അങനെ ഉമ്മയും ഉപ്പയും ഈണിച്ചു നിന്ന് .എന്നിട്ട് പോകാന്‍  മോളുസേ എന്നു പറഞ്ഞു അത് കേട്ടപോള്‍ ഉടനെ ഞാന്‍ കരഞ്ഞു സകടം വന്നിട്ട് എന്റെ ഉപ്പ സമാധാനിപ്പിച്ചു നമ്മുക്ക് ലുലു യില്‍ പോകാം ടോയ്സ് വാങ്ങാലോ എന്നു സമാധാനിപ്പിച്ചു ഉപ്പ . അതിനുശേഷം വാഷി യോടെ എല്ലാ മത്സരത്തിനു പങ്കു എടുക്കാന്‍ തുടങ്ങി . 


അങനെ ഇപ്പോള്‍ അനുവദി ട്രോഫി യും സര്‍ട്ടിഫിക്കറ്റ് യും കിട്ടാന്‍ തുടങ്ങി മോളുസിന്റെ സന്കിടം മാറി .അന്ന് എന്നെ പറ്റിച്ചത് ഇംഗ്ലീഷ് അറിയാത്ത എന്റെ മമ്മി യാണ് അത് കൊണ്ട് ഇംഗ്ലീഷ് അറിയാതെ സംസാരിക്കാന്‍ നില്‍ക്കരുത് ഇങനെ സന്കിട പെടേണ്ടി വരും.
അക്ഷര തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം . ഈ മോളുസിന്റെ ബ്ലോഗ്‌ വായിക്കാതെ പോകരുതേ എന്നു 
>
>
>
> നിങളുടെ സ്വന്തം മോളുസ് :P

വെള്ളിയാഴ്‌ച, നവംബർ 11, 2011

വഴിവിളക്കുകള്‍

മാതാപിതാഗുരുര്ദൈവം !  ഈ  വാക്യം  കേട്ടിട്ടില്ലേ .  മാതാപിതാക്കള്‍ക്കും 
ദൈവത്തിനും  ഒപ്പം  തന്നെയാണ്  നമ്മുടെ  ജീവിതത്തില്‍   
ഗുരുവിനുള്ള  സ്ഥാനം .  മാതാപിതാക്കളാണ് നമ്മുടെ  ആദ്യ  ഗുരുക്കള്‍ . പിന്നീട്  അവര്‍  നമ്മെ  വിദ്യാലയാത്തിലാക്കുന്നത്തോടെ   നാം   പുതിയ ഗുരുകള്‍ക്ക്  ശിഷ്യപെടുന്നു  .  അതോടെ  നമ്മുടെ  ജീവിതത്തില്‍  അധ്യാപകര്‍ വലിയ സ്വാധീന  ശക്തിയായി  മാറുന്നു  അവര്‍  നമ്മെ  അജ്ഞതയില്‍  നിന്ന് അറിവിലേക്കു  നയിക്കുന്നു  .  അവര്‍  പകര്‍ന്നു  തരുന്ന  ആദ്യാക്ഷരങ്ങളാണ് നമ്മുടെ  ജീവിതത്തിന്  വെളിച്ചമായിത്തീരുന്നത്  .ആ വെളിച്ചമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് .ആ  വെളിച്ചത്തിലൂടെ  നാം നമ്മെ  തിരിച്ചറിയുന്നു  .  വിജ്ഞാനം  നമ്മെ  ഇരുട്ടില്‍  നിന്ന്  വെളിച്ചത്തീലേക്കു  നയിക്കുന്നു  .  നാം  വിദ്യാലയത്തിലെത്തിയാല്‍  പിന്നെ  നമ്മുടെ  സംരക്ഷനച്ചുമാതലയും  ഗുരുക്കന്മാര്‍  ഏറ്റെടുക്കുന്നു  .  ജീവിതത്തിലേക്കു  നമ്മെ  കൈപിടിച്ചുയര്‍ത്തുന്നതും  അവരാണ്  .  നല്ല  അധ്യാപകര്‍  സമൂഹത്തിനു  മുതല്‍ക്കൂട്ടാണ് .  അവരാണ്  നമ്മെ  ഇരുട്ടു  വഴികളില്‍  വീഴാതെ  വെളിച്ചത്തിലേക്കു  നയിക്കുന്നത്  .
                                              
നിങളുടെ സ്വന്തം ഹുസ്സി കുട്ടി 

Related Posts Plugin for WordPress, Blogger...