Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വെള്ളിയാഴ്‌ച, നവംബർ 11, 2011

വഴിവിളക്കുകള്‍

മാതാപിതാഗുരുര്ദൈവം !  ഈ  വാക്യം  കേട്ടിട്ടില്ലേ .  മാതാപിതാക്കള്‍ക്കും 
ദൈവത്തിനും  ഒപ്പം  തന്നെയാണ്  നമ്മുടെ  ജീവിതത്തില്‍   
ഗുരുവിനുള്ള  സ്ഥാനം .  മാതാപിതാക്കളാണ് നമ്മുടെ  ആദ്യ  ഗുരുക്കള്‍ . പിന്നീട്  അവര്‍  നമ്മെ  വിദ്യാലയാത്തിലാക്കുന്നത്തോടെ   നാം   പുതിയ ഗുരുകള്‍ക്ക്  ശിഷ്യപെടുന്നു  .  അതോടെ  നമ്മുടെ  ജീവിതത്തില്‍  അധ്യാപകര്‍ വലിയ സ്വാധീന  ശക്തിയായി  മാറുന്നു  അവര്‍  നമ്മെ  അജ്ഞതയില്‍  നിന്ന് അറിവിലേക്കു  നയിക്കുന്നു  .  അവര്‍  പകര്‍ന്നു  തരുന്ന  ആദ്യാക്ഷരങ്ങളാണ് നമ്മുടെ  ജീവിതത്തിന്  വെളിച്ചമായിത്തീരുന്നത്  .ആ വെളിച്ചമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് .ആ  വെളിച്ചത്തിലൂടെ  നാം നമ്മെ  തിരിച്ചറിയുന്നു  .  വിജ്ഞാനം  നമ്മെ  ഇരുട്ടില്‍  നിന്ന്  വെളിച്ചത്തീലേക്കു  നയിക്കുന്നു  .  നാം  വിദ്യാലയത്തിലെത്തിയാല്‍  പിന്നെ  നമ്മുടെ  സംരക്ഷനച്ചുമാതലയും  ഗുരുക്കന്മാര്‍  ഏറ്റെടുക്കുന്നു  .  ജീവിതത്തിലേക്കു  നമ്മെ  കൈപിടിച്ചുയര്‍ത്തുന്നതും  അവരാണ്  .  നല്ല  അധ്യാപകര്‍  സമൂഹത്തിനു  മുതല്‍ക്കൂട്ടാണ് .  അവരാണ്  നമ്മെ  ഇരുട്ടു  വഴികളില്‍  വീഴാതെ  വെളിച്ചത്തിലേക്കു  നയിക്കുന്നത്  .
                                              
നിങളുടെ സ്വന്തം ഹുസ്സി കുട്ടി 





തിങ്കളാഴ്‌ച, നവംബർ 07, 2011

ഇന്റര്‍നെറ്റ്ന്റെ ദുരുഉപയോഗം

ലോകം മുന്നോട് കുതിക്കുന്നു ; ഇന്റര്‍നെറ്റ്ന്റെ ഉപയോഗവും . എന്നാല്‍ സദുപയോഗങ്ങളെക്കാള്‍ ദുരുപയോഗങ്ങളാണ് ഇന്ന് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു . വായിച്ചു വളരേണ്ട കുട്ടികള്‍ ഇന്റര്‍നെറ്റ്ന്റെ അടിമകളായി മാറിയിരിക്കുന്നു ഗള്‍ഫുനാടുകളിലെ കുട്ടികളാണ് ഇന്റര്‍ നെറ്റ് ന്റെ ദുരുപയോഗം കൂടുതലായി കണ്ടുവരുന്നത് .പഠനം എന്നാ വ്യാജേനയുള്ള ഇത്തരം പ്രവിര്ത്തികള്‍ അശീലതയുടെ കൊടുമുടിയിലാണ് എത്തിച്ചേരുക . യുവതലമുറയെ ആരാജകത്വത്ത്തിലെക്കു നയികാനാണ് ഈ ദുരുപയോഗം വഴിവെക്കുക . കമ്പ്യൂട്ടര്‍ന്റെ മുന്നിലുള്ള അധിക സമയത്തെ കുത്തിയിരുപ്പ് ബുദ്ധിവികാസം കുരയിക്കുകയും പെട്ടന്ന് കോപത്തിന് അടിപെടുന്നവരായി മാറ്റുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു .
ഒരു കാലത്ത് വായനശീലത്തിലുടെ ലഭിച്ചിരുന്ന ഒട്ടേറെ സദ്‌ഗുണങ്ങള്‍ ഇന്നത്തെ യുവജനങ്ങള്‍ക്കു നഷ്ടമായിരിക്കുന്നു . ഇതിനു വലിയ പരിധിവരെ കാരണം , ഇന്റര്‍നെറ്റ്ന്റെ അതിപ്രസരമാണെന്നു പറയാതിരിക്കാനാവില്ല. യാഥാര്‍ത്യങ്ങള്‍ ലോകത്തു നിന്നും മായിക ലോകത്തേക്ക് അവര്‍ തെന്നിമാറുകയും കുടുബന്ധങ്ങളും സദാചാര മൂല്യങ്ങളും കലങ്കപ്പെടുകയും ചെയ്യുന്നു . കമ്പ്യൂട്ടര്‍ അറിയുക എന്നത് ഇക്കാലത്ത് ഒഴിച്ചു കൂടാനാവാത്ത കാര്യമായിത്തീര്‍ന്നിട്ടുണ്ട്.ലോകത്തിന്റെ കുതിപ്പും കാലത്തിന്റെ വളര്‍ച്ചയും നാം സ്വായത്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രതിന്ജാനം ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമ്മെ സഹായിക്കുന്നുണ്ടോ എന്നു നാം പരിശോധിക്കെണ്ടാതുണ്ട്.


അക്ഷര തെട്ടുകലുന്ടെകില്‍ ക്ഷമികണം .
ഈ പാവം മോളുസേ ന്റെ ബ്ലോഗ്‌ വായികാതെ പൊക്കരുതേ 
എന്ന് നിങ്ങളുടെ ഹുസ്സി കുട്ടി 

Related Posts Plugin for WordPress, Blogger...