Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

ചൊവ്വാഴ്ച, ഡിസംബർ 03, 2013

യാത്രയിലെ ചതികുഴികൾ

ഒരു ദിവസം എന്റെ ഒരു കൂടുകാരി റോഡിലേക്ക് ഇറങ്ങി . അവളുടെ ശ്രദ്ധ വെടിയുണ്ടകൾ പയന്നത് പോലെ സ്കൂൾ ക്യാബസ്സിലേക്ക്  പായുന്ന ബസ്സുകൾ.........
അവിടെ നിന്നോ ഒരു മഴയുടെ ശ്രുതി അവളുടെ കാതുകളിലേക്ക് അരിച്ചുവന്നു . സ്കൂൾ ലേക്കുള്ള ഏക ആശ്രയമായ ബസ്‌ കടന്നുവന്നു . അന്നും അവളുടെ സ്ഥാനം പുറകിലായിരുന്നു .
മരുഭുമിയിലെ മണലുകളെ കീറിമുറിച്ച് അതിന്റെ ഹൃദയത്തിലൂടെ അവൾ യാത്ര തുടർന്നു......
ബസ്സിൽ നിന്നും ഇറങ്ങി ചെടികളും പുഷ്പങ്ങളും നിറഞ്ഞ നടപതയിലൂടെ അവൾ സ്കൂൾലേക്ക് നടക്കുകായിരുന്നു . ഗാന്ധംമായ സൗഹൃദങ്ങളുടെയും ഉള്ളു തുറന്ന സംഭാഷണങ്ങളുടെയും ലൊകത്തതിലായി അവൾ.....
അന്നും അവൾ ബസ്സിൽ കയറി . ബസ്സിന്റെ മുകളിലായിരുന്നു അവളുടെ ബാഗ്‌ വെക്കാറുണ്ടായിരുന്നത് . അതിനായി അവൾ തുനിയവെ , തനിക്ക് അഭിമുഖമായിരിക്കുന്ന ഒരു ചേട്ടൻ അവളുടെ ബാഗ്‌ വാങ്ങി മടയിൽ വെച്ചു .
അവളുടെ മുഖത്തേക്ക് തന്നെ ആ ചേട്ടൻ നോക്കുന്നത് അവൾ ശ്രദ്ധിച്ചു . ആ നോട്ടത്തിന്റെ കാരണം അവൾക്കു മനസ്സിലായില്ല .
തുടര്ന്നുള്ള ദിവസങ്ങളിലും അതാവർത്തിചു  .
അന്നും ബസ്സിൽ തന്റെ മുന്നിൽ വന്നുനിന്നപ്പോൾ അവളുടെ കണ്ണുകള ആകാംക്ഷയോടെ ചേട്ടനെ പരതുകായിരുന്നു . അവള്ക്ക് നിരാശ തോന്നി . അന്നയാൾ ബസ്സിൽ  ഉണ്ടായിരുന്നില്ല . അവൾക്ക് വെറുതെ എന്തോ ഒരു വല്ലായ്മ തോന്നി .
ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ ആ കൂടുകാരി സ്വപ്ന ലോകത്തായിരുന്നു .
പെട്ടന്നുള്ള നിശ്ശബ്ദത അവളുടെ ശ്രദ്ധ ക്ലാസ്സിലേക്ക് തിരിച്ചു . അവൾ ടീച്ചർ പറയുന്നത് ശ്രദ്ധിക്കാൻ ശ്രമിച്ചു .
ടീച്ചർ കേരളത്തിന്റെ സാമുഹിക വ്യവസ്ഥകളെയും  പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കുകായിരുന്നു .
അതിനിടയ്ക്കാണ് കോഴിക്കോടിലെ അത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ കുറിച്ച് ടീച്ചർ സംസാരിക്കാൻ തുടങ്ങിയത് .
ടിവിയിലും മറ്റും കൊഴികൊടിൽ നടന്ന പെന്കുട്ടിയെപറ്റി വാർത്തകൾ അവളും കേട്ടിട്ടുണ്ടെങ്കിലും എന്താണ്‌  അവര്ക്ക് സംഭവിച്ചത് എന്ന് മറ്റു കുട്ടികളെ പോലെ അവള്ക്കും നിശ്ചയംമായിരുന്നില്ല .
ടീച്ചർ ആ കുട്ടികളെ പറ്റി പറഞ്ഞപ്പോൾ ആ കൂടുക്കാരിയുടെ മനസിലേക്ക് ബസ്സും ആ ചേട്ടന്റെ നോട്ടവും തെളിഞ്ഞുവരികയായിരുന്നു , ഒരു ഭയപ്പാടോടെ.......

നിങ്ങളുടെ സ്വന്തം മോളുസ്

ബുധനാഴ്‌ച, ഓഗസ്റ്റ് 07, 2013

അറിവിന്റെ ലോകം


ആദ്യമായി ഞാൻ ഒരു അങ്കിൾ നെ പരിജയപെടുത്താം , ആ അങ്കിൾ ന്റെ പേര് ഷറഫ് അങ്കിൾ എന്ന് ആണ്  .
ആ അങ്കിൾ നെ ഞാൻ പരിജയപെടുന്നത് ഒന്നര വര്ഷം മുമ്പാണ് . ബ്ബെയ്ലുക്സ് മെസ്സഞ്ചറിൽ കേരള മഞ്ഞു തീരം ക്വിസ് റൂം അവിടെ ഉണ്ട് . അവിടെ ഇപ്പോഴും ക്വിസ് ഗെയിം മാത്രമേ ഉണ്ടാവാരുള്ളൂ . എന്നെ പോലെത്തെ കുട്ടികള്ക്ക് വളരെ പ്രയോജനമുള്ള റൂം ആണ് .  ചിന്തിക്കുന്ന മനുഷ്യന്‍റെ തലച്ചോറിലേക്ക് അറിവ് പകര്ന്നു കൊടുക്കുന്ന ഒരു അങ്കിൾ ആണ് .  ഒരിക്കൽ ഏഴാം ക്ലാസ്സിൽ വെച്ച് സ്കൂളിൽ ക്വിസ് മത്സരം നടുന്നപ്പോൾ ഒരു ആൻസർ പോലും എനിക്ക് പറയാൻ ആയില്ല . പക്ഷെ അന്ന് ചിന്തിച്ചു പോയി ഒരു ആൻസർ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്ര സങ്കടം പെടിടെണ്ടി വെരുമില്ലായിരുന്നു . എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടുകാരികൾ  ഒരു ആൻസർ പറഞ്ഞിരുന്നു . അതിൽ ഒരു കുട്ടുകാരി എന്നെ തമാശ ആകിയിരുന്നു . അതിനു ശേഷം എനിക്ക് വാശിയായി ; അപ്പോൾ കിട്ടുന്ന ബുകുകളും നെവ്സ്പപേർകളും വായിക്കാൻ തുടങ്ങി . അതിനു ശേഷം ചെറിയ ചെറിയ ക്വിസ് മത്സരത്തിൽ പങ്കുഎടുക്കാൻ തുടങ്ങി , സമ്മാനങ്ങളും കിട്ടാൻ തുടങ്ങി . പക്ഷെ എനിക്ക്  വലിയ ഒരു ആഗ്രഹമുണ്ട് ജി . എസ് . പ്രദീപ്‌ സർ പോലെ ആകണം . ആഗ്രഹിക്കുനതിനു ചെലവ് ഇല്ലല്ലോ . മുന്നോട്ടുള്ള  യാത്രയിൽ നിങ്ങളുടെ പ്രഥാനയും പ്രോത്സാഹനവും ഈ മോളുസിനു വേണം . ആരിവിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് വന്ന ശരഫ് അങ്കിൾ ക്ക് ഒരു പാട് ദീര്ഘാസയും ആഫിയത്തും കൊടുകണെ ( ആമീൻ 

(തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം)

എന്ന് നിങ്ങളുടെ സ്വന്തം മോളുസ്.


ഞായറാഴ്‌ച, മാർച്ച് 31, 2013

ഞങ്ങളുടെ വീട്ടിലെ വികൃതി കുട്ടൻ !!

ഒന്നര വര്ഷങ്ങള്ക്കു മുന്പ് എനിക്ക് സങ്കടമുള്ള നിമിഷങ്ങള് ഉണ്ടായിരുന്നു. ഞാന് സ്കൂള് ബസില് കേറുമ്പോള് ടാറ്റാ പറയാന് എനിക്ക് ഒരു അനുജനോ അനുജത്തിയോ ഉണ്ടായിരുന്നില്ല. എന്റെ കൂട്ടുകാര് ബസില് കേറുമ്പോള് അവരുടെ അനുജനോ അനുജത്തിയോ ടാറ്റാ പറയുന്നത് ഞാന് നോക്കി നിക്കാരുണ്ടായിരുന്നു, അത് കാണുമ്പോള് മനസ്സില് ഉള്ളില് സങ്കടമുണ്ടായിരുന്നു. അവരെ പോലെ ടാറ്റാ പറയാന് എനിക്ക് ഒരു അനുജനോ അനുജത്തിയോ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പൊ ആ സങ്കടമൊക്കെ മാറി, എനിക്ക് ഇപ്പൊ ഒരു വികൃതിയായ ഒരു അനിയന് ഉണ്ട്. അവന്റെ പേര് മുഹമ്മദ് അമീര്. അവന്റെ വികൃതി കാരണം എനിക്ക് ഇപ്പൊ നന്നായി ഉപ്പചിന്റെ അടി കിട്ടാറുണ്ട്. അവന് എന്ത് വികൃതി കാണിച്ചാലും ഇത്താത്ത ആണ് ചെയ്തത് എന്ന് പറയുന്ന ഭാവത്തില് ഇരിക്കും. അവന്റെ പിന്നാലെ നടന്നാല് മതി അപ്പോള് പറയും ഇത്താത്ത അടിച്ചു എന്ന്. അടുത്തിടെ അവന് ചെറിയ ഒരു കാട്ട അറബി യായി മാറി. നിങ്ങള് കണ്ടില്ലേ ചെറിയ ഒരു കാട്ട അറബിയുടെ കോലം . താ കണ്ടില്ലേ ടൈപിസ്റ്റ്യായി മാറിയത്. അവന് വീട്ടിലെ കുസൃതി കുട്ടന് ആണെങ്കിലും അവനാണു എന്റെ സന്തോഷം. നിങ്ങളുടെ സ്വന്തം മോളുസ് (തെറ്റ് ഉണ്ടെങ്കില് ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും അറിയിക്കുക)

Related Posts Plugin for WordPress, Blogger...